മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അടുപ്പ്

ഊതിയതൊന്നും
എന്നെ തണുപ്പിക്കാനായിരുന്നില്ലെന്ന്
മനസ്സിലാക്കിയ നിമിഷം മുതൽ
എന്നിലെ കനലുകൾ
കത്താൻ തുടങ്ങി.! 

വിറക്

മഴ നനയാതെ
ചിതലരിക്കാതെ
ഭംഗിയായി അടക്കി വച്ച്
എന്നെ സംരക്ഷിച്ചത്
എരിയുന്ന തീയിലേക്ക്
തളളിവിടാനായിരുന്നോ..? 

കടുക്

ഞാൻ വളരെ ശാന്തമായിരുന്നു
സമാധാനപ്രിയനും ..
എങ്കിലും, ഞാനുമൊരു കടുകല്ലേ..
സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും
ഒരതിരില്ലേ..
ഒരു തെറ്റും ചെയ്യാതെ
അടുപ്പത്തിരിക്കുന്ന എണ്ണ പോലും
എന്നോട് ചൂടാവാൻ തുടങ്ങിയപ്പോൾ
സഹിക്കവയ്യാതെ ഞാൻ പൊട്ടിത്തെറിച്ചുപോയി...!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ