ക്ഷരപ്പുണ്യത്തിൻ ചന്തമേറും  
ജ്ഞാനപൂവാക പൂത്തുലഞ്ഞാ 
അക്ഷരപ്പൂന്തോപ്പിൻ ബാല്യങ്ങൾ
ഇലച്ചുരുളിനറ്റത്തുയരും  ഉന്മാദ
പുകയിൽ മായാചിറകേറിപ്പറന്നു

ഉന്മാദമേകും പുകയിലച്ചുരുളിൽ
ബാല്യമാനസം നിറഞ്ഞൊഴുകിയ
സ്വപ്നശതങ്ങൾ പിണങ്ങിനിന്നു
ദുരിതപർവ്വങ്ങൾ ഇണങ്ങിനിന്നു 

ലഹരിക്കഴുകർ കൊത്തിത്തുരന്ന
പച്ചക്കരളുള്ള ബാല്യവസന്തത്തിൻ
അർദ്ധപ്രാണനായ നീറുംകഥകൾ
തൂലികതുമ്പിൻ  കേണു മറഞ്ഞു 

ലഹരിനാഗങ്ങൾ ഫണവിരിച്ചാടിയ 
ചെറുമണി പൈതലിനെനോക്കി
അന്തിമരകൊമ്പിന്നോരത്തു
ചുടലപക്ഷികളിരിക്കുമ്പോൾ
ചിന്തകൾ ചങ്ങലപ്പൂട്ടിലാക്കിയ
യൗവനതാരങ്ങൾ കണ്ണടച്ചിരുന്നു 

പാവമൊരുമ്മതൻ നെഞ്ചുപിടച്ചൽ
കാതിൽ നിറഞ്ഞൊഴുകുന്നേരം
നാടുനിറഞ്ഞോടും നഗരഭൂതർ 
മൗന കൂടാരം മേഞ്ഞടയിരുന്നു 

പുതുതലമുറതന്നാദ്യമുകുളങ്ങളെ
മരണമൂട്ടും ലഹരിനാഗങ്ങൾതൻ
ദംശനത്തിൽനിന്നു അഭയമേകാൻ
അക്ഷരമാലകളിൽ ഇടുങ്ങാതെ
ചിന്തകൾ സ്വതന്ത്രമായുയരണം
ചലിക്കും നാവിൻ വിലങ്ങഴിക്കണം  

കറുപ്പിൽ വിരിഞ്ഞ ശ്വേതപ്പൂക്കൾ
വരുംകാല പ്രഭാതപ്പുലരിയിൽ
അക്ഷരമാലകൾ ചേർത്തുവെച്ചു
ശാന്തിഗീതം പാടി പഠിപ്പിക്കുമോ?

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ