മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ജനങ്ങളെ നയിക്കുവാൻ
ജനങ്ങളാലെ വന്നവർ
വിവേചനം പുലർത്തിയാൽ
ജനാധിപത്യമാകുമോ..? 

അധികാരിയായി വന്നവർ
അഹന്തയോടെ നീങ്ങവേ
അനീതി മാത്രം കണ്ടു കണ്ട്
നീതി മാഞ്ഞുപോകുമോ..? 

ആധിപത്യമുളളവർ
അടിച്ചമർത്തി വാഴുവാൻ
ഏകാധിപത്യമല്ലിത് 
ജനാധിപത്യമല്ലയോ...?

നീതി തേടി പോയവർ
അനീതി നേടി പോരവേ
നീതി ബോധമുള്ളവർ
മൂകരായി മാറിയോ..? 

പിറന്നു വീണ മണ്ണിലെ
പൗരനായി മാറുവാൻ
മതമിതേത് നോക്കണോ
ഭാരതത്തിലല്ലയോ,
മതേതരത്വമില്ലയോ...? 

ഫാസിസം തളർന്നിടാൻ
ജനാധിപത്യം തുടർന്നിടാൻ
വൈവിധ്യമാർന്ന ഭൂമിയിൽ
തുല്യ നീതി നേടിടാൻ.. 

തൂലികത്തുമ്പിനാൽ
വാക്കുകൾ തൊടുത്തിടാം
ചിന്തകൾക്ക് ചിറകു നൽകി
യുവാക്കളെ ഉണർത്തിടാം... 

ജന്മനാട് കാക്കുവാൻ
ജനങ്ങളേ നിരന്നിടാം..
ജീവനുളള നാൾവരെ
ജ്വലിച്ചു തന്നെ നിന്നിടാം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ