പെരുമഴ തോര്ന്നിപ്പോള് ഉത്തുംഗമാം
ഗോവര്‍ദ്ധനം തിളങ്ങി
ഉലയിലുരുകും കനകവര്ണ്ണകാന്തിയോടെ
അകലെയെങ്ങു നിന്നോ വീശും
കാറ്റിന്നലകളിലൊഴുകിയെത്തുന്നു
ഒരു നേര്‍ത്ത മൂരളീരവം
ഹരിതസുന്ദരം ശാന്തമീ
കാളിന്ദിപുളിനം, വിശാലം
പച്ചപ്പരവതാനി പോല്‍
പുല്‍മേടുകള്‍, സ്വച്ഛന്ദമെങ്ങും
മേയും ഗോക്കള്‍ തന് കൂട്ടം
വരവായ് വസന്തം വ്യന്ദാവനത്തില്‍
വിടരും വര്ണ്ണപുഷ്പജാലം,
കരിമുകിലുകളകന്ന്
തെളിഞ്ഞ നീലവാനില്‍
പറന്നു പൊങ്ങുന്ന ശലഭനിരയും
ഏകാന്തം മോഹനമീതാഴ് വരയിലൊരു
മരച്ചുവട്ടില്‍ മുരളിയൂതുന്ന കണ്ണന്
മധുരവേണുഗിതത്തിന് മന്ദ്രധ്വനികളില്‍
ന്യത്തമാടും തരുലതകള്‍
പടവുകളിലേക്ക് കയറിയിറങ്ങി
ഒഴുകുന്ന നദിയുടെ കുഞ്ഞോളങ്ങള്‍