മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(പൈലി.ഓ.എഫ്)

ഒരുസ്വരംമാത്രം ശ്രവിക്കുന്നുവിന്നും,
ഒത്തിരി കണ്ണുനീർ വീഴ്ത്തിടുന്നു.
ഒരു ദുഖ:സാഗരമാകുന്നുവെന്നും
നിൻ ഓർമ്മകൾ തങ്ങുമെന്നന്തരംഗം.
ഹൃദയകവാടം തുറന്നുതരൂ,
നിൻ കനിവിനാലെന്നെ കരകയറ്റൂ.

എല്ലാരുമെന്നെ കൈവെടിഞ്ഞു
നിൻ കരുണാർദ്രസ്നേഹം കാത്തിരിപ്പൂ.
കരൾനൊന്തുകരയുന്ന നേരത്തു
നിൻ കരങ്ങളാലെന്നെ പുണർന്നീടണേ.
ഏകാകിയാമെൻ മൃദുമാനസത്തിൽ,
രാഗാർദ്രസ്നേഹം നിറച്ചീടണേ.

എൻജീവനും പ്രത്യാശയും
നിൻ തൃക്കരങ്ങളിലേകുന്നു ഞാൻ.
വളരുന്നദുഃഖത്തിൻ നാളങ്ങളെന്നും,
കരുണാർദ്രമായ് നീയണക്കേണമേ.
വികൃതമാകുമെൻ വിഷാദങ്ങളിൽ,
നിൻ സാന്ത്വനസ്പർശനമേകീടണേ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ