(Sajith Kumar N)

ഇലയടർന്നു  വീണ ചെമ്പകതൈ
അടയാളമിട്ടാ  ഇടവഴിയോരത്ത്
ഹൃത്തിൻ മധുരഹസ്യം മൂളി വന്ന
തെന്നലിൻത്തൂവൽ ചിറകേറി
നിന്നിലേക്കെത്തുവാൻ  വെമ്പി
കാത്തുനിന്നു കണ്ടതോർമ്മയില്ലേ

കരളടുപ്പിച്ചു ഉടൽ അകററി 
ഞാനേകിയ പുസ്തകമന്ന്
പിടയും കരങ്ങളാലേറ്റു വാങ്ങി
മലർമിഴികളാലിഷ്ടം വിതറി
അധരദളങ്ങളിലെ മൊഴിപൂക്കൾ
മൗനമായെന്നിൽ നേദിച്ചു

പൂവുടൽ നടന്നകന്നാ വഴിയിൽ
ചെഞ്ചായ ചോപ്പുള്ള 
ചെറുചെമ്പകം പൂത്തിരുന്നു

 ഇടനെഞ്ചിൽ താളം പിടിക്കുമാ
പുസ്തകത്താളിൽ  വരച്ചിട്ട
ചിത്ര വർണ്ണ ശലഭങ്ങൾ
ചിറക് മുളച്ചു പറന്നു പോയോ 
പെറ്റുപെരുകിയ മയിൽപ്പീലികൾ
മിഴിയടച്ചുമയങ്ങിപ്പോയോ
ഇതൾ വിടർന്ന മഞ്ഞമന്ദാരം
വാസന്ത പരിമണം  പകർന്നില്ലേ 

ഇനിയും തുറക്കാത്ത ആദ്യതാളിലെ
ഒറ്റവരി കവിതയിൽ ഞാനെന്റ
ഹൃദയം നിനക്കായ് തുറന്നിരുന്നു
ഇറ്റി തീരാത്ത വാക്കിൻതുള്ളിയിൽ
ഒറ്റ നോവായ് നീയെന്ന നേരും

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ