കുന്നിന്‍ മുകളില്‍ ഏകാന്തതയില്‍
മാനം നോക്കി കൈകളുയര്‍ത്തി
ഹരിതമനോഹരമാമൊരു മാകന്ദം
പൊന്‍വെയിലേറ്റ് തിളങ്ങും
മരതകവര്‍ണ്ണമിലച്ചാര്‍ത്തിന്നിടയില്‍
തിങ്ങിനിറഞ്ഞു പഴുത്തു വിളഞ്ഞു
ലോചനമോഹനസുന്ദരമനവധി
സ്വര്‍ണ്ണക്കനികള്‍ ,മാമ്പഴക്കുലകള്‍
ഒരു ചെറുകാറ്റില്‍ തുരുതുരെവീഴും
അമ്യതഫലങ്ങളീ വിജനതയില്‍
അതിഥികളായെത്തും കിളികള്‍
മാവിന്‍ മുകളില്‍ നിന്നോടിയിറങ്ങും
അണ്ണാനതുവഴിയിടയിലെന്നൊ
വന്നെത്തും വഴിയാത്രികര്‍ മാത്രം
എങ്കിലുമീ ഋതുസംക്രമസന്ധ്യയില്‍
അസ്തമയസൂര്യന്‍ വിടപറയുമ്പോള്‍
പുതുപുലരിയില്‍ ദൂരെ
താഴ് വരയില്‍ നിന്നിനിയുമേറെ
അതിഥികള്‍ തന്നെ,ത്തേടി താനെയണയും കാലം
വന്നെത്തെുന്നൊരു നിമിഷം സുന്ദരസ്വപ്നപ്രതീക്ഷകളില്‍
മാനത്തേയ്ക്ക് കൈകളുയര്‍ത്തി
ധ്യാനനിമീലിതം മാകന്ദത്തിന്‍ ചിത്രം
മെല്ലെ ഇരുളില്‍ മറയുന്നു
വസന്തകോകിലഗീതം തുടരുന്നു