മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മഴച്ചില്ലാൽ  മുറിവിട്ട ഹൃത്തിൽ 
മഴ വെള്ളം  തെറുപ്പിച്ച തണുപ്പിൽ
മഞ്ഞായുറഞ്ഞു പോയ് ദുഃഖം
മായാതെ മറയാതെയിന്നും മനസ്സിൽ
ചന്തമായ് ചാറ്റുന്നെന്നിൽ ഇമ്പമായ്

കണ്ണാഴങ്ങളിൽ ഒളിപ്പിച്ച പ്രണയ ഭാവവും 
തൊട്ടും തൊടാതെ തഴുകിയ  പൂമേനിയും
നിനക്കായ് മാത്രം  കാത്തുവെച്ചുരു ചുംബനവും
കനവിലിന്നും  തൂമയൂര നൃത്തമാടുന്നു 

മനസ്സിനു ചിറക് മുളച്ചാദിനങ്ങൾ
നാവുകളേറെ പറഞ്ഞ നിമിഷങ്ങൾ
ഒന്നായ് നമ്മൾ  മീട്ടിയ ഹൃദയതന്ത്രിളിൽ
ഇടയിൽ പടർന്ന മതവിഷ വള്ളികളിൽ കുരുങ്ങീ

അകലാതെ അകന്നുപോയ് നമ്മൾ ഇരവ വരുമറിയാതെ
അതിർവരമ്പിൽ നാം പിരിഞ്ഞൂ
ഹൃദയ നോവാൽ ഞാനകന്നൂ നിനക്കായ്

മറക്കുകില്ല ആദ്യ പ്രണയം
മനസ്സിനേകിയ മധുരിക്കും നോവ്
ഹൃദയത്തിലാദ്യം കുറിച്ച പ്രണയാക്ഷരം
നൊമ്പര പ്രണയ കാവ്യമായിന്നുമുണ്ട്
പ്രണയതീരത്ത് ഏകനായിരുന്നു മൂളാൻ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ