മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Ramachandran Nair)             

ഓർമ്മകളോടിയെത്തി മുറ്റത്തെ കിളിച്ചുണ്ടൻ-
മാവിന്റെ കീഴിലായി പങ്കിട്ടൊരാദിനത്തിൻ... 

അണ്ണാറക്കണ്ണൻ തിന്നു ശേഷിച്ച മാമ്പഴത്തെ,
പങ്കിട്ടുകഴിച്ചുള്ള മധുരിക്കും ഓർമ്മകൾ...! 

മാവിന്റെ കൊമ്പത്തൂഞ്ഞാൽ കെട്ടിയാടിക്കളിച്ചും 
കൊണ്ടാഹ്ലാദത്താൽ സ്വയം മറന്നൊരാക്കാലവും...! 

തോളിൽ ബാഗുമായി,ട്ടൊന്നിച്ചു സ്കൂളിലേക്കായി,
പോയിവന്നിട്ടുള്ളതും ഓർമ്മയിലെത്തിടുന്നു! 

കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളോരോന്നായി;
അകതാരിന്റെയുള്ളിൽ, മിന്നിമറഞ്ഞിടുന്നു! 

വൃദ്ധസദനത്തിന്റെ മൂകാന്തരീക്ഷത്തിലും;
ഓർമ്മകൾ പങ്കുവച്ച് സന്തോഷിക്കുന്നു ഞങ്ങൾ!

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ