മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)
വിണ്ണിലെന്നും വിരിയുന്നു ഭൂവിൻ,
കണ്ണീർപൂക്കളായ് ഗദ്ഗദങ്ങൾ.
വർണ്ണങ്ങളകലുമീ പൂക്കളെന്നും
നിൻ സുഗന്ധങ്ങളാൽ നിറഞ്ഞിടുന്നു.
കഥകളുണർത്തുമീ ദളങ്ങളിലെന്നും,
കരുണാക്കടാക്ഷം ചൊരിഞ്ഞീടണേ.

കളിയും ചിരിയുമകന്നിടുന്നു,
കദനങ്ങൾ നീളെ ചരിച്ചിടുന്നു.
കനവുകളെല്ലാം പൊലിയുമ്പോഴും
നിൻ നിരുപമസ്‌നേഹം കാത്തിരിപ്പൂ.
ആത്മാഭിഷേകമായ് തീർന്നിടട്ടേ,
നിൻ കാരുണ്യരശ്മികളെന്നുമെന്നും.

ഉതിരുന്ന കണ്ണീർകണങ്ങളിലെൻ,
കരയുന്നമാനസം കാണുന്നു നീ.
ഇടറുമെന്നുള്ളിലെ നൊമ്പരങ്ങൾ,
അനുസ്യൂതമായ് നീ ശ്രവിച്ചിടുന്നു.
അനുഗ്രഹദായകാ സ്വീകരിക്കൂയെൻ,
അന്തരംഗത്തിൻ യാചനകൾ.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ