ഭീതിദമായൊരന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ,
ഭയം വിഴുങ്ങേണ്ടതായി വന്നേക്കാം;
പേടിപ്പെടുത്തുന്നതാം കാഴ്ചകളിന്നു പാരിൽ,
ദിവസേനയെന്നോണം നാം കാണുന്നു!
നിത്യവും നേരം വെളുക്കുമ്പോൾ നമ്മൾ കേൾ ക്കുന്ന-
പലതും നല്ലതാകണമെന്നില്ല;
കേൾക്കുന്ന വാർത്ത ഭീതി വിതയ്ക്കുന്നതാണെങ്കിൽ,
ഭയക്കാതിരിക്കുമോയാരെങ്കിലും!
കേൾക്കാം നമുക്കിങ്ങനത്തെ വാർത്തകളോരോന്നും
ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും;
ഭാഗമാണിതൊക്കെയും നമ്മുടെ മുന്നോട്ടുള്ള,
പ്രയാണത്തിന്റെയെന്നു കരുതണം.
വീണ്ടുമൊരു തിരിച്ചു നടത്തമുണ്ടാവുക-
യിനി പ്രയാസമുള്ളൊരു കാര്യവും;
നമ്മുടെ സുരക്ഷ നാംതന്നെയൊരുക്കിയിട്ടു
കഴിയേണ്ടതായിട്ടു വരാമിനി.