മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മാതൃഭൂമി.. എൻ ജൻമഭൂമി..
വിരുന്നു വന്നവർ
കൈക്കലാക്കിയ സ്വപ്നഭൂമി.

ജൻമഗേഹം വീണ്ടെടുക്കാൻ 
അഹിംസയാൽ  നാം
സ്വന്തമാക്കിയ ജൻമഭൂമി..

നാനാത്ത്വത്തിലെ ഏകതത്വവും
മതേതരത്ത്വവും 
മാതൃകയാക്കിയ സുന്ദരഭൂമി.. 

വിശ്വസ്നേഹത്തിൻ
മാതൃകയാൽ മാലോകർ
വാഴ്ത്തിയ ആർഷഭാരതഭൂമി.. 

എന്നുമെന്നാത്മാവിൽ
അഭിമാനത്തിൻ
ജ്വാലകളുയർത്തിയ കർമ്മഭൂമി...

ത്രിവർണ്ണക്കൊടി വാനിൽ
പാറവേ  വന്ദേമാതരം 
ചൊല്ലിനമിച്ചൊരു ദിവ്യഭൂമി.. 

അതിർത്തി കാക്കുവാൻ
പോരാളികളാം ധീരൻമാരണി
നിരന്നൊരു ധീരഭൂമി..

സഹ്യാദ്രി സാനുക്കൾ
കാത്തുസൂക്ഷിക്കും
കേരകേദാര ഭൂമി... 

ആർഷഭാരത
സംസ്ക്കാരത്താൽ
സമ്പന്നമായൊരു പുണ്യഭൂമി.. 

സത്യവും, സമത്വവും
സാഹോദര്യവുംനിറഞ്ഞു
നിൽക്കുന്ന സ്നേഹഭൂമി.. 

അഹിംസാവാദിയാം
ഗാന്ധിജി തന്നുടെ പാദം 
പതിഞ്ഞൊരു ഭാസുരഭൂമി..

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ