മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാട്ടുവഴിയോരത്തീ മുള്‍പ്പടര്‍പ്പില്‍
പേരറിയാപ്പൂക്കള്‍ വര്‍ണ്ണവസന്തം
ഒറ്റയടിപ്പാത വളഞ്ഞും തിരിഞ്ഞും
മരതകക്കുന്ന് പ്രദക്ഷിണം വയ്ക്കുന്നു
വെള്ളിമേഘങ്ങള്‍ക്കിടയില്‍
ആകാശച്ചെരുവിലാ, വീഥിയില്‍
സൂര്യസ്വര്‍ണ്ണരഥകലുന്നു മായുന്നു

കാറ്റൊരു പുപ്പാലികയാകുന്നൂ
പുഷ്പഗന്ധം അര്‍ച്ചനയാകുന്നു
നീളേ വര്‍ണ്ണപ്പന്തലായീ നീലവാനം 
കുളിരായായ് മഞ്ഞ് മൂടുന്നു
മഴനൂലായ് പൊഴിയുന്നു
മെല്ലെ കുന്നിറങ്ങും സന്ധ്യ.
കാറ്റിതാ ഊഞ്ഞാലിലാടുന്നു
നിശ്ചലം ശാന്തം താഴ് വാരഭംഗി
ചക്രവാളസീമയിലെത്തി മറയുന്നു
ഓര്‍മ്മയില്‍ ബാല്യകേളീസ്മരണകള്‍
മിന്നും വസന്തോത്സവകാഴ്ചകള്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ