മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൊയ്മുഖങ്ങൾ കണ്ടു മിഴികളും
പാഴ്‌വാക്കുകൾ കേട്ടു കർണ്ണങ്ങളും മരവിച്ചിരിക്കുന്നു.
ഉള്ളിലൊരു കനലെരിയുമ്പോഴും
നൊമ്പരക്കടൽ ഉള്ളിൽ അലറിയടിക്കുമ്പോഴും
ചിരിയുടെ മുഖം മൂടി അണിയേണ്ടി വരുന്നു.


അവഗണയും സ്വജനപക്ഷപാതവും മാത്രമെങ്ങും.
മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കൈവിട്ടകലുന്നോ...
എങ്കിലും,
പ്രത്യാശയുടെ ഒരു തിരിനാളം
നിരാശയുടെ കൊടുങ്കാറ്റിൽ അണഞ്ഞു പോകാതിരിക്കാൻ ഞാൻ പെടാപ്പാടു പെടുന്നു.
പുഞ്ചിരിയുടെ മറവിലെ ചതിക്കുഴിയിൽ നിന്നും
അവഗണനയുടെ തീക്കനൽ ചൂടിൽ നിന്നും
ഉയിർത്തെഴുന്നേൽക്കുവാൻ
ദൂരെയെങ്ങോ പ്രതീക്ഷയുടെ ഒരു നിശബ്ദ താഴ്‌വാരം മാടിവിളിക്കുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ