മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കഥയില്ലാത്ത പാഴ്ച്ചെടികൾ
കമനീയ പുഷ്പം വിടർത്തി നിൽക്കും
ഗ്രാമത്തിന്നോടകൾ തോറുമിന്നും.
ആർക്കു വേണമാ സുഗന്ധം,
ആർക്ക് വേണമാ മൃദുത്വം,
ആർക്ക് വേണമായീറൻ മനസ്സിൽ പുഞ്ചിരികൾ.

 
കഥയും കാലവും മാറിപ്പിറക്കു-
മന്തകൻ വിത്തുകൾ നമുക്ക് പ്രീയം
ജീനുകൾ തോറും വിഷം നിറച്ച ചീഞ്ഞ
മീനുകൾ തന്നെ നമുക്ക് പ്രിയം.
കൊടിയ വിഷങ്ങൾ ഒളിപ്പിച്ച കായ്കനികൾ
കോളമ്പി ശബ്ദത്തിൽ വാങ്ങി തിന്നും

കോമാളികൾ നമ്മളിനീയും
കഥയും കാലവും മാറ്റിപ്പിറക്കു-
മന്തകൻ വിത്തുകൾ തേടിപ്പിടിക്കും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ