മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathish Thottassery)

നിന്നെ..ഒന്ന് കെട്ടിപ്പുണരാൻ...
അദമ്യമായ അഭിനിവേശം...
സുവർണ മദ്യ ചഷകം.. 
ധവള പുഷ്പങ്ങൾ ...
ഇഷ്ട ഗാനത്തിന്റെ 
ആർദ്രതാളങ്ങൾ..
എന്നെ വീണ്ടും 
പ്രണയത്തിന്റെ 
ആഴംകാണാ കയങ്ങളിലേക്കു 
നിർദ്ദയം എടുത്തെറിയുന്നു.

ഞാനും നീയും മാത്രം.
നമ്മളെ ഓർമ്മിച്ചെടുക്കുമ്പോൾ 
ചുണ്ടുകളിൽ മന്ദസ്മിതത്തിന്റെ 
നക്ഷത്രപ്പൂക്കൾ.

നീ ചോദിച്ചു
എന്തൊരു ചതിയാണിത്.
നശിച്ച വസന്തം. 

ഒരു രതി സ്വപ്നത്തിന്റെ അവശേഷിപ്പ് .
രാത്രി വെളുത്തപ്പോൾ 
അവനിൽ കവിത്വം. 
അവന്റെ മാറിൽ നിന്നും 
ഊർന്നുമാറുമ്പോൾ..
നഷ്ടപ്പെടുന്ന പ്രണയസ്പർശം.
വീണ്ടും നീലാകാശത്തെ 
നക്ഷത്രങ്ങൾക്കിടയിൽ 
ഏറ്റവും തിളക്കമുള്ളതായി 
നമ്മുടെ പ്രണയം.

ഒരു ചെറു കൺ ചിമ്മലിൽ 
വീണ്ടും നീ... നശിച്ച വസന്തം...
എന്നെ പ്രണയത്തിന്റെ 
ആഴംകാണാ കയങ്ങളിലേക്കു 
നിർദ്ദയം എടുത്തെറിയുന്നു....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ