(വൃത്തം - മണികാഞ്ചി)
ഇനിയുമൊരു നല്ല കാലം വന്നിടാമെന്നു
കരുതിയതുതന്നെ, ശുദ്ധ വിഡ്ഢിത്തമല്ലേ!
കലിയുഗ ദിനത്തിലെക്കഷ്ടമാം ജീവിതം
കഠിനതമമാണെന്നു ചൊല്ലാതെ പറ്റുമോ?
പ്രകൃതിയുടെ ക്ഷോഭങ്ങളും മറ്റുമായിട്ടു
മനുജരുടെ ജീവിതം; മഹാ കഷ്ടത്തിലും.
നിശയുടെ മറവിൽച്ചെയ്തുകൂട്ടുന്ന കൃത്യം
മനുജരുടെ ശാന്തമാം ജീവിതം; തകർക്കും!
മഹിളകളുടെ കാര്യം മഹാകഷ്ടമല്ലോ,
വെളിയിലെവിടെയും പോകാനിന്നു പറ്റില്ല.
ഇതിനൊരറുതിയിന്നുണ്ടാകേണ്ടതല്ലയോ,
അതിനു കഴിയണമെങ്കിൽ പ്രയത്നിക്കണം!
ഇവിടെയൊരു ശക്തമായ കൂട്ടായ്മ വേണം
സഹനസമരം തന്നെ വേണ്ടതായും വരാം.