മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അമ്പലമുറ്റത്തെയാൽ മരച്ചോട്ടിൽ  
ആധികളാശകളുയരും ത്രിസന്ധ്യയിൽ 

കനവിലുണരുമെൻ കരളിനെ കാണാൻ
കണ്ണിമവെട്ടാതെ കാത്തിരിപ്പൂ ഞാൻ 

നാട്യങ്ങളില്ലാത്ത നാടനഴികിന്റെ
നറുമണച്ചോപ്പുള്ള ചെമ്പകത്തെ 

കുങ്കുമ ചാന്ത് ചാലിച്ച കവിളത്ത്  
കന്മദം  വിരിയും നുണക്കുഴിയാളെ 

ഈറനാം മുടികെട്ടിൽ തുളസിക്കതിർ ചൂടി
ഇമചിമ്മു മിഴിയിൽ നൈവേദ്യവുമായ് 

മജജീരമുതിർക്കും മണികിലുക്കം
മധുരശംഖൊലിയായ് തിരമുററത്ത് 

നിറദീപമായ് വിളങ്ങും നിൻ രൂപം
നെയ്വിളക്കായ്  തെളിഞ്ഞു തിരുനടയിൽ 

അമ്പലത്തൂണിലെ ചിത്രാംഗനമാർ
ആട്ടുവിളക്കാളും പ്രഭയിൽ മിഴിചിമ്മി 

മേനിയഴികിന്റെ  വിസ്മയ കാഴ്ചയിൽ
മനസ്സും നഭസ്സും നിറഞ്ഞു തുളുമ്പീ 

അമ്പലക്കുളത്തിലെ ആമ്പൽപ്പൂ തണ്ട്
ആലിലത്താലി ചാർത്തിയെൻ പ്രതിഷ്ഠയിൽ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ