മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sreekala Mohandas)

അവർണ്ണനീയം ഈ വർണ്ണ സങ്കരം
അവാച്യം ഈ ദൃശ്യ ചാരുത...
മഴയിൽ കുതിരുമീ ഇലകളും പൂക്കളും
മനസ്സിൽ തുറക്കുന്നു നനയുവാൻ വെമ്പുമൊരു മതി മോഹന ജാലകം...


പല പുഷ്പ ജാലങ്ങൾ പരിചൊടെ വിലസും 
പല പല ശലഭങ്ങൾ പാറിക്കളിക്കും 
പുഷ്കലമായൊരീ പൂവാടി മറ്റൊരു
പൂമേട് തീർക്കും മനസ്സിന്നകത്തും
 

പേരറിയാ പൂ‌വേ നീയും 
പുവാടിക്കഴകേറ്റാനായ്
നിറ നിറ യായ് പുതു വർണ്ണത്തിൻ
ശബളിമയിൽ ചിരി തൂകുന്നു...

 
ഭൂമി ദേവീക്കു നിറമാല്യം ചാർത്താൻ
ഉഷമലർക്കാടുകൾ വിരിയുന്നു നിറയുന്നു
പുതിയ വർണ്ണങ്ങളിൽ പുലരികൾ തോറും 
 

എന്റെ ജാലകവാതിൽക്കൽകൂടു കൂട്ടാനെത്തും കുഞ്ഞിക്കുരുവികൾ
കിലുകിൽചിലച്ചുംകൊണ്ടെന്നെ
യുണർത്തുവാൻ മധുരമായ്
ചൊല്ലുന്നു പ്രഭാത ഗീതം 

 
അതു കേൾക്കെയെന്നുള്ളിൽ 
അതി ലോലം നിറയുന്നു 
പുത്തനുണർവ്വിൻ പ്രഭാകിരണങ്ങൾ 
തുടി കൊട്ടിയുണരുന്നു ചേതനകൾ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ