മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

നിനവുകളിൽ നിൻ കരംപിടിച്ച്,
യാത്രക്കൊരുങ്ങിയതോർത്തിടുന്നു.
ഓർമ്മവറ്റാത്ത വെള്ളരിപ്രാവിൻ,
ഓർമ്മയിലൊരു ശിശിരമുണർന്നു.
പതിവൃതയാണു ഞാനെങ്കിലുമെൻ,
പതിയെ മറക്കാൻ കഴിഞ്ഞതില്ല.

പകലിൽ തിളങ്ങുന്ന കണ്ണുകൾക്കായ്,
പകരം തരാനെന്നിലൊന്നുമില്ല.
സ്മൃതികളിൽ നിറയുന്ന നീർത്തുള്ളികൾ,
നുണയുന്നു ഞാനെൻ നൊമ്പരത്തിൽ.
അകലെയായാലും അറിഞ്ഞീടുവാൻ,
അറിയാതെയുള്ളo തുടിച്ചിരുന്നു.

മൃത്യുവിൻ കൈകൾ പുണരുമ്പോഴും,
ഒരുമാത്ര നീയെന്നെ ഓർത്തിരിക്കാം.
കൊഴിയുന്ന പകലിന്നുൾത്തടത്തിൽ,
നീറുന്ന യാമത്തിൻ രോദനങ്ങൾ.
വേനലിൽ പൊഴിയുന്ന പൂക്കളെ പോൽ,
വേഗത്തിൽ ചാരെയണഞ്ഞിടാം ഞാൻ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ