മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ayal kadha

ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന
കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു

പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകളിൽഞെരിഞ്ഞമർന്ന 

തൂലിക കണ്ണീർ വാർത്തു
നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന
അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി 
ചാപിള്ളകളുടെ രോദനത്താലവളുടെ
മനം മേഘാവൃതമായി
പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു
തിളയ്ക്കുന്ന കറിയിലുമുണക്കുന്ന വസ്ത്രത്തിലുമവൾ
അക്ഷരകുഞ്ഞുങ്ങളെ പെറ്റിട്ടു
അവളുടെ കൈപുണ്യം വാനോളം
പുകഴ്ത്തുന്നവർക്കറിയുന്നില്ല അക്ഷരകൂട്ടിന്റെ മഹത്വം,
മനസ്സിന്റെ നിലവറയിലുറങ്ങുന്ന അവളുടെ സന്തോഷങ്ങൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ