മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

onam

Swetha Gopal KK

ജനിച്ചുവീണിടും പുഴുവാണെങ്കിലും
ചേലെഴും ചിത്രശലഭമാണിന്നു ഞാൻ.
ഏറെ ദൂരം താണ്ടി പറന്നു ഞാൻ
എന്നുമെത്തുമാ മധുരമാം പൂന്തോപ്പിൽ

പൂ നുള്ളിപ്പറിച്ചു  പോകാനിതാ 
ഓണവും എത്തിപ്പോയിന്നിങ്ങു മുന്നിലായ്.
പൂക്കളവും ഓണസദ്യയും പൂങ്കാറ്റിൻ-
താളത്തിൽ ആടുന്ന പൂപ്പൊലിയും.
ആണ്ടിലൊരിക്കലായെത്തുന്ന
മാവേലിമന്നനും കൂട്ടിനായെത്തുമന്ന്. 
പൊന്നിൻ ചിങ്ങത്തിൽ വരവറിയിക്കാൻ
ഈ വഴി വന്നതാണിന്നു ഞാനും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ