ഉടച്ചുവാർക്കുക സ്വപ്‌നങ്ങൾ
ഉണർന്നുയരും തലമുറയ്ക്കായി
ഉരുകിയ സ്വപ്നങ്ങളിൽ നിന്ന്
ഉയരട്ടങ്ങനെ വീണ്ടും ഉയരട്ടെ
ഊതിക്കാച്ചിയ സ്വപ്‌നങ്ങൾ
ഉടച്ചുവാർക്കാൻ കഴിയാത്ത
ഉജ്ജ്വലമായൊരു സ്വപ്‌നങ്ങൾ.
ഉടയാടകളായ് ദേഹത്തുയരട്ടെ
ഉതിർന്നുപോയൊരു കാലങ്ങൾ
തിലകം ചാർത്താം വികാരങ്ങൾ
പൊതിഞ്ഞുവച്ചവ ഒന്നൊന്നായ്
വിരിമാറിൽ അണിയാം മോഹങ്ങൾ
പൂവണിയാത്തവ ഒന്നൊന്നായ്
കൈത്തലകളിൽ തിളങ്ങട്ടെ
വറ്റി വരണ്ട വികാരങ്ങൾ.
പുത്തൻ തലമുറ പണിയട്ടെ
പുത്തൻ പുതിയ സ്വപ്നങ്ങൾ
പടുത്തുയർത്തും സ്വപ്നങ്ങൾ
പലവുരുവങ്ങനെ കണികാണാം
തലമുറകളിലൂടെ കൈമാറട്ടെ
പുത്തൻ പുതിയ സ്വപ്നങ്ങൾ.