മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
കുത്തിയൊഴുകിയിതാ ആറ്റിൽ 
പതിക്കുന്നു മഴത്തുള്ളികൾ,
ഹാ ! എന്ത് രസമേ ഒരിറ്റു 
തോഴാതെ കര കവിഞ്ഞു 
പെയ്യുന്നു ,എന്തൊരാനന്ദമേ!
                                                                                      
അതാ വരണ്ടു പോയ എൻ
മുല്ലയും ചിരിച്ചാടുന്നു,
നിൻ നനവിൻ കുളിർമയിൽ 
നൃത്തമാടുന്ന മയൂര ഭംഗിയോ
കടലാസ്സ് ബോട്ടുകൾ ഒന്നൊന്നായി 
ഒഴുക്കി ബാല്യവും  കൗതുകമേറുമ്പോൾ 
ജനാല ചേർന്നു നിന്നക്ഷികളും 
വാചാലയായി പറഞ്ഞു          
എത്ര മനോഹരമീ കാഴ്ചകൾ!
                                                                                      
തണുത്ത തെന്നലങ്ങു വീശിടുന്നു 
ആവി പറക്കുമൊരു  കട്ടനിടാൻ തിരിഞ്ഞതും,
ആഞ്ഞടിക്കും തിരമാല പോലെ 
നീരൊഴുക്ക് നാലു കോണിലും ചുറ്റപ്പെട്ടു,
നടുവൊടിഞ്ഞുണ്ടാക്കിയതൊക്കെയും 
ഒലിച്ചിറങ്ങുന്നെലോ,
കാൽ മുട്ടുവരെ എത്തിയ വെള്ളക്കെട്ടിൽ,
നിന്നെന്തു എടുക്കണം 
എങ്ങോട്ടോടണം, അയ്യോ!
                                                
തിര നീക്കി,
ഏറ്റിവെലിച്ചു വാതിൽക്കലെത്തി, 
വേരറ്റു ഒഴുകുന്നെൻ മുല്ലവള്ളിയും,
പേശികൾ ആഞ്ഞു വലിയുന്നു,
കടലാസ് കഷണവുമൊഴുകുന്നു,
നിൻ മടിത്തട്ടിൽ കളിച്ചിരുന്ന എൻ ഉണ്ണി എവിടെ…
                                         
                                                   
വിറയ്ക്കുന്നു, നെഞ്ചിടിപ്പിൻ താളമുയരുന്നു
ആർത്തു ചിരിപ്പിച്ചത് ഇതിനായിരുന്നോ,
ഉല്ലസിപ്പിച്ചിരുന്നത് ഇതിനായിരുന്നോ,
എൻ കൈകളിൽ  തൊട്ടു തല
നിൻ തുള്ളികൾ വന്നു പതിഞ്ഞപ്പോൾ,
അറിഞ്ഞില്ല എൻ ആത്മാവിനുള്ള 
അഗ്നി നീ കൊളുത്തുകയായിരുന്നു എന്ന്  
                                                    
ഗൃഹാതുരത്വം നിറഞ്ഞ വീഥിയിൽ,
ഹൃദയഹാരിയായ ഗാനങ്ങളും,
ചൂടേറും ചുണ്ടിലെ രുചിയും
ആയിരുന്നു എന്നോ 
എനിക്കുമീ തുള്ളികൾ.. 
                                                     
ഇന്ന് എൻ മണ്ണും, വീടും 
കുടിലും,  കിടാക്കളും 
ഉയിരും , ഉണർവും 
ഒലിച്ചിറങ്ങുന്നു,
പല തുള്ളിയിലെ ഒരു തുള്ളിയായി  ഞാനും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ