കാറ്റു തലോടു,മോളപ്പരപ്പിനകം വീട്ടിലാമീനും
കാറ്റിന്റെ കൈയ്യുംപിടിച്ചങ്ങ്,മേലോട്ടു പട്ടവും
ജീവൽത്തുടിപ്പാലാനന്ദഭൈരവീരാഗംരസിച്ചു.
പട്ടം പറന്നങ്ങു മാനത്തു പോയി
പുത്തനൊരുത്സവം കാണാൻ കൊതിച്ചു.
വെള്ളത്തിലൂളിയിട്ടുന്മാദലഹരിയിലാറാട്ടമോഹിച്ചു പട്ടം !
പുഴനീരിൽ നിന്നും കുതിച്ചുയർന്നു
മാനത്തു തൊട്ടാ, മാസ്മരലഹരിയിൽ
മാലോകരെക്കാളുമുയരത്തിലെത്തി-
യുണ്മയറിയുവാനുള്ളംകൊതിപ്പിനാൽമത്സ്യം!
പട്ടം പുഴയെ പുതപ്പാക്കുവാനും
മീനി,നാകാശപ്പുഴയിൽ നീന്താനും
കൊതി പൂണ്ടതിനായ് വഴികൾ തിരഞ്ഞു.!
ആഗ്രഹപ്പടവുകൾ തേടിപ്പിടിക്കെ -
യിരുവരിൽ നിന്നുമൊരു കാറ്റു പായുന്നു !
ആദിയും അന്തവുമില്ലാത്ത കാറ്റ് !!
പട്ടത്തിനുപുഴ പുതപ്പായി മാറി
മീനോ,യാകാശപ്പുഴയിലും മുങ്ങി
അവനവനാന്മവിലാപങ്ങളായാ -
ലവനിയി,ലലിഞ്ഞില്ലാതെയാകും!
അവന,വനെത്തന്നെ നോക്കിയിരുന്നാ -
ലവനായിത്തീരു,മപരനെയായാല,വനാവു കില്ല !