മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F, തൃശൂർ.)
 
കളഭം ചാർത്തിയണിഞ്ഞൊരുങ്ങി,
നിൻ തിരുമുഖ ദർശനമേകിടേണം.
തിരുമിഴിയിണകൾ നിറച്ചുമെന്നെ,
തൃപ്പാദപൂജയ്ക്കൊരുക്കിടേണം.
ജരാനരയൊരുങ്ങുമീ ഭൂവിലെനിയ്ക്കായ്,
മികവുള്ള ശയ്യയൊരുക്കിടേണം.
മലർമാലയിട്ടു നിൻ മണിമണ്ഡപം,
മതിവരാതെയൊരുക്കിടാം ഞാൻ.

കുഴലൂതുമധരത്തിൻ രത്നശോഭ,
കനിവോടെമൊഴിയുന്ന പൊൻവചസ്സിൽ,
തെളിനീരു പകരണമെന്നുമെന്നും
നിൻ തൃപ്പാദസേവയ്ക്കൊരുക്കിടേണം.

കണികാണാനുണരും പുലരികളിൽ ,
കനിവേകി ദർശനമേകിടേണം.
കരുണാനിധേയെൻ സർവ്വപാലകാ,
പതറാതെയണയട്ടെ നിൻസന്നിധേ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ