(Rajendran Thriveni)
കാഴ്ചകളെല്ലാം നിഴലുകൾ
നിറങ്ങളെല്ലാം മിഥ്യകൾ!
സൂര്യ വെളിച്ചം ഇഴകീറിയെടുത്തു
ഏഴുനിറത്തിൻ മായിക
വർണക്കൊടികളു തീർക്കാൻ!
വെള്ളവെളിച്ചം കുത്തിക്കീറി-
യൊഴുക്കിയ രക്തക്കറയാൽ
ചായംനല്കിയുയർത്തി, കൊടികൾ;
ശക്തിക്കായുള്ളടയാളങ്ങൾ!
ഭ്രാന്തു പിടിച്ചു കുതിക്കും
മതസ്വാർഥതയും
ചിന്തകർ തിരുകിയ നൂതന
സങ്കല്പക്കണ്ണടയും
ഭാഗിക തിമിരം വീഴ്ത്തിയ
വർണക്കാഴ്ചകൾ,
ഒത്തിരി കണ്ടു മടുത്തു
മയങ്ങിയിരിപ്പവർ നമ്മൾ!
കൃഷ്ണമണിക്കൊരു താക്കോൽ
പണിയുക,
പൂട്ടി മറയ്ക്കുക, കാലുഷ്യത്തിൻ
മേമ്പൊടി ചേർത്തൊരു വർണക്കാഴ്ചകൾ,
കണ്ണുകൾ രണ്ടും പൂട്ടിയിരിക്കുക,
വേണ്ടതു മാത്രം
പകൽവെട്ടത്തിൽ കാണുക!