മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sabeesh Guruthipala

മണ്ണിൽ പുതഞ്ഞു കിടക്കുമ്പോൾ 
എനിക്കും നിനക്കും ഒരേ നിറം 
മഴ പെയ്തു തിമിർത്ത 
മുറ്റത്തിറമ്പിൽ  ഒലിച്ച ദാഹനീരിന്

                   
ഇന്നലെ നീ പറഞ്ഞ പേര് "കാമം "    
ഇന്ന് പെയ്തിറങ്ങിപോയ മനസ്സിന്                     
നീ  വിളിച്ച പേര് "ആർത്തി പണ്ടാരം "
എന്നിട്ടും,              
ഒരേ പുതപ്പിൽ അഭയം തേടിയ    നാം
ഒരൊറ്റ   വാക്കിന്റെ അകലത്തിൽ
കിടക്ക മാറ്റി ഒരേയിടത്ത്  രണ്ടായി
പുതഞ്ഞു  കിടന്ന് ഒരേ നിറത്തിനുടമകളായത്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ