മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

നിന്നോളമൊഴുകാൻ 
ഒരു നദിക്കുമാകില്ല.... 

നിന്നെപോലെ     
ഓർമ്മകളോളമുയരത്തിൽ
പൊങ്ങിനിറയാൻ
കരകളെ അപ്പാടെ 
അടർത്തിയെടുത്ത് 
കൂടെക്കൂട്ടാൻ 
ഓരോ കക്കകളേയും കല്ലുകളേയും അടിത്തട്ടിലോമനിച്ചോമനിച്ച്
നിന്റെ ഒച്ചയോളം മിനുസമാക്കാൻ
ഒന്നിനും, ഒരു നദിക്കുമാകില്ല. 

നിശബ്ദമായൊരു തേങ്ങൽപോലെ
നിലാവിൽ നീലിച്ചുറഞ്ഞുകിടക്കാൻ
എന്റെ ഭ്രാന്തുകളെ ഇത്രത്തോളമുന്മാദത്തിൽ
വലംവെയ്ക്കാൻ
നിന്നോളമൊരു നദിക്കുമാകില്ല...!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ