നിൻ്റെ വഴികളിൽ നിന്നും ഒരിക്കലും മാറി
നടക്കാതിരുന്നിട്ടും
നീയും ഞാനും എത്രയകലെയായിരുന്നു.
നീ വർണ്ണങ്ങളെ മാറ്റിനിർത്തി,
പക്ഷേ ഞാനവയെ വാരിപ്പുതച്ച് മോടി കൂട്ടി.
നീ എൻ്റെ ശരികളിൽ തിരുത്തലുകൾ വേണമെന്നും,
നിനക്കു എന്താണിത്ര തിരക്കെന്നും എന്നോടു ചോദിച്ചിരുന്നപ്പോഴും
എന്തിനെന്നറിയാതെ ഞാൻ ഓട്ടപ്പാച്ചിൽ നടത്തുകയായിരുന്നു.
നിൻ്റെ പരിഹാസം, നിസംഗതയോടെയുള്ള നിൻ്റെ നോട്ടം,
എനിക്കറിയാം നീ വിജയിയാണ്.
നിൻ്റെടുത്തേക്ക് എത്തിച്ചേരാനുള്ള ക്ഷണികനേരം
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി അലഞ്ഞു മാത്രം തീർക്കുന്ന ജീവീതം.
മരണമെന്ന തണുപ്പ് പുൽകുബോഴും
ജീവിതം മരണത്തിലേക്ക് ഇനിയുമെത്ര ദൂരം എന്ന് കണക്കുകൂട്ടുന്നു.
കാരണം അത്രയും നേരവും ജീവിതവും കാഴ്ചക്കാരനാവുകയാണ്
അവസാന കാഴ്ച്ച കാരൻ.