മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(റുക്‌സാന അഷ്‌റഫ്‌)

നിൻ ഓർമയിൽ മാത്രമായിരുന്നോ എന്നിൽ ഉന്മാദം നിറഞ്ഞത്?
അതോ നിന്നോർമ എന്നെ ഉന്മാദിനി ആക്കിയോ
പറയു സഖീ... എൻ മനം കേണുപോയി

മറന്നോളൂ....എന്ന നിൻ വാക്കുകൾ

എന്റെ ഹൃദയതാളത്തിൽ കടലിരമ്പുക യാണ്..

എങ്ങനെ മറക്കും അതൊരു പ്രളയ പ്രണയ മായിരുന്നല്ലോ...

തിരയിളക്കം അല്പം ശമിച്ചപ്പോഴാണ് ഞാനോർത്തത് മറന്നേക്കാം....

തൂത്തുവാരി പ്രണയം താണ്ഡവമാടിയിട്ടും....  

എൻ ഹൃദയത്തിൻ കുത്തൊഴുക്കിൽ ഞാൻ മാത്രം ഏകനായി....

നിൻ മോഹ വാഗ്ദാനങ്ങൾ ആളി പടർന്നത് എന്നിലേക്ക് മാത്രമാണല്ലോ....

സത്യത്തിൽ വയ്യ.... സഹിക്കാൻ വയ്യനിക്ക് നീയില്ലാത്തൊരു നിഴലാട്ടം.. എന്നാലും ഞാൻ സ്വതന്ത്രയാകുന്നു...

നീ പറഞ്ഞ പ്രണയത്തെ മോഹിപ്പിച്ച ആ ഓർമയിൽ

മധുര പോറൽ പൂണ്ടു എനിക്ക് ഉന്മാദിനി ആവണം

നിൻ ഓർമയിൽ മാത്രം ലയിച്ചു ഏകനായി നിന്നെ ഭ്രാന്തനായ് പ്രണയിക്കണം..

അനുരാഗത്തിലലിയാൻ നിൻ ഓർമ്മകൾ എനിക്ക് കൂട്ടായ് വേണം... നിൻ ഹൃദയത്തിൽ എൻ ഓർമ്മകൾ ദ്രവിച്ചുവല്ലോ ..

എന്നാലും എന്റെ പ്രിയകൂട്ടുകാരി പിരിഞ്ഞിരിക്കാൻ വയ്യനെനിക്ക്

നിൻ അരികിലേക്ക് നിൻ സ്മൃതിയുടെ വസന്തം കണ്ട് കൊണ്ട്,പനീർഗന്ധമുള്ള ചാരത്തണിയണം...എനിക്ക്...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ