(Sohan KP)
ചരിത്രത്തിന് ഏടുകളില്‍
എവിടെയോ തെളിയുന്നു
മലമുകളിലൊരു കോട്ട.
കുന്നു കയറും പാതകളില്‍
കുതിരക്കുളമ്പടി ധ്വനികള്‍.
പരിവാര സമേതം
പ്രജാക്ഷേമതത്പരന്‍
അരചനിതാ പല്ലക്കിലേറുന്നു
ഇടനാടിന് സമ്യദ്ധിയില്‍
സമ്പന്നതയില്‍ ഉത്സവമാകും ഘോഷയാത്രകള്‍
വസന്തകാല മാനം പൊല്
മനം തെളിഞ്ഞ മനസ്സുകള്‍
രഥചക്രങ്ങളുരുളുന്നു
പോര്‍വിളികളുടെ മുഴക്കം
വാള്‍ത്തലപ്പുകളുടെ മിനുക്കം
ചിതറിത്തെറിക്കുന്ന രക്തം
രണഭൂമിയിലുരുളുന്ന ശിരസ്സുകള്‍
തകരുന്ന കോട്ടകൊത്തളങ്ങള്‍
വിമൂകമായ് വീശുന്ന കാറ്റ്
വിഷാദമേഘങ്ങളണിചേരുന്നു
മുള്‍പ്പടര്‍പ്പുകളില്‍
കരിങ്കല്ശിലകളുടെ ശവപ്പറമ്പില്‍
ഗതകാലത്തിന്നവശേഷിപ്പുകളിള്
കണ്ണീര് മഴയായി പെയ്യുന്നു.