മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

ഉദയരശ്മികളാല്‍ തിളങ്ങും
സ്ഫടികജലം നിശ്ചലം ശാന്തം
തുടിചക്രത്തിന്‍ താളം
ദ്രുതഗതിയില്‍ താഴും 
തൊട്ടി തന്നാരവം
കിണറിന്നാഴങ്ങളില്‍ വിടരും
ജലതരംഗജാലം

പഴമയുടെ തനിമയായ്

തലമുറകളുടെ പ്രതീകമായ്

മനസ്സുകളില്‍ തിളങ്ങും

തുടിയുടെ സുന്ദരചിത്രം

പുരാവസ്തുവായ്

ചരിത്രത്താളുകളില്‍ മറയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ