മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നീലനിലാവിനാൽ മൂടിയരാവിൽ 
നീയാരെ ഓർത്തിരിക്കുന്നു ഏകയായ് 
നീർമിഴി തൂകുന്നതെന്തേ ചിലപ്പോൾ 
നീ മന്ദഹസിക്കുന്നതെന്തേ 
നിൻ മനം കവർന്നതാരോ ഇപ്പോ 
നിന്നെ തനിച്ചാക്കിയതാരോ 
നീ കാത്തിരിക്കും നിന്റെ പ്രാണൻ 
നീ ഓർത്തിരിക്കും നിന്റെ ജീവൻ 
നിന്നെയും ഓർത്തിരിക്കുന്നുവോ അതോ 
നിന്നെ മറന്നുപോയിട്ടുണ്ടാകുമോ 


നീയും നിന്റെ സ്വപ്നങ്ങളും 
നീ ഓർത്തിരിക്കും നിന്റെ പ്രാണനും 
നിനക്കായ്‌ തിരികെ വരും എന്നോ അതോ 
നിനക്കായ്‌ കാത്തിരിക്കും എന്നോ 
നിന്റെ സന്തോഷങ്ങൾ വീണ്ടും വരട്ടെ 
നിന്റെ സ്വപ്‌നങ്ങൾ പൂവണിയട്ടെ 
നിനക്കായ്‌ പ്രാർഥിക്കുന്നു ഞാൻ 
നിനക്കായ്‌ നിന്റെ പ്രാണനായ് 
നിന്റെ സ്വപ്ന സാഷാത്കാരത്തിനായ് 
നിനക്കായ്‌ പ്രാർത്ഥിക്കുന്നു ഞാൻ 
നിനക്കായ്‌ മംഗളാശംസകൾ നേരുന്നു ഞാൻ 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ