മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Asokan VK)

വൈദേശിക ഭരണകൂടം
ഉപ്പിന് നികുതി ചുമത്തി.
ഗാന്ധിജിയുടെ ചരിത്ര പ്രസിദ്ധമായ
ദണ്ഡിയാത്ര, ഉപ്പ് കുറുക്കിയുള്ള പ്രതിഷേധം,
വൈദേശികർ മുട്ടുമടക്കി.
നികുതി മുക്ത ഭാരതം
ഗാന്ധിജിയും സ്വപ്നം കണ്ടിരിക്കണം.
ഓരോ ഭാരതീയനും സ്വപ്നമുണ്ടായിരിക്കാം...

നികുതിക്ക് മേൽ നികുതി
ഭരണകൂടങ്ങൾക്കാവേശമാണ്
സ്വപ്നങ്ങൾക്കും നികുതി
അവരുടെ സ്വപ്നമാണ്.

സ്വപ്നങ്ങൾ തമ്മിലുള്ള മത്സരത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരയായി
നാടോടുമ്പോൾ നടുവേ ഓടുവാൻ
വിധിക്കപ്പെട്ടവർ.......വിലയേറിയ
സമ്മതിദായകർ, നമ്മൾ ഭാരതീയർ

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ