മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam)

പാടത്തിനക്കരെയിന്നു
കൊയ്ത്താണെടി കാന്താരീ
നീകൂടെ പോരെടീ കാളിപെണ്ണെ
ഞാനിന്നുവരുന്നില്ലെന്‍റെ 
മുക്കോല തമ്പ്രാനെ


പാടത്തെ കൊയ്ത്തിനു പോരുന്നില്ല
കണ്മഷി കോരിയൊഴിച്ച 
കണ്ണൊന്നു കാണട്ടെ
നിന്‍മുഖം കണ്ടീടട്ടെ കൊച്ചുപെണ്ണെ
കണ്മഷിയല്ലിതു തമ്പ്രാ 
കണ്ണിന്‍റെ നിറമാണെ
കണ്ണില് കണ്മഷി കണ്ടിട്ടില്ല
തരിതരി തരിവളയൊന്നു 
കാണട്ടെ കാന്താരി
കൈയ്യിന്‍റെ നിറമൊന്നു കണ്ടീടട്ടെ
കുപ്പിവളയല്ലിതു തമ്പ്രാ 
കയ്യിമ്മേ കിടക്കണത്
കരി കരിവളയാണിത് പൊന്നു തമ്പ്രാ
കരിവളയാണെലും ഞാൻ 
കാണട്ടെ പെണ്ണെ നിന്‍റെ
കാല്‍ത്തളകൂടിയൊന്നു കണ്ടീടട്ടെ
കാലില്‍ത്തളയില്ലെന്‍റെ 
മുക്കോല തമ്പ്രാനെ
കാലിലെ മറുകിന്‍റെ കറുപ്പാണിത്
ചന്തിരനുദിച്ചുള്ള 
നിന്‍മുഖം കണ്ടീടട്ടെ
നിന്‍റെയീ മാടത്തിൽ  ഞാൻ വന്നീടട്ടെ
ചേലുള്ള മുഖമല്ലെന്‍റെ 
ചോപ്പുള്ള നിറമല്ല
കരിവീട്ടി നിറമാണെന്‍റെ തമ്പുരാനേ
കരിവീട്ടിനിറമാണേലും 
മറുകിൽ ഞാൻ തൊട്ടോട്ടെ
മറുകിന്‍റെയഴകൊന്നു കണ്ടീടട്ടെ
അയ്യോയെൻ തമ്പിരാനെ 
അടിയങ്ങള്‍ പാവങ്ങൾ
ഞങ്ങളെ തൊട്ടീടല്ലേ പൊന്നുതമ്പ്രാ
മറുകിന്‍റെയഴകൊന്ന് 
കാണാതെ പോകില്ല ഞാൻ
ഞാനങ്ങ് വരുന്നുണ്ട് മാടത്തില്
പോവുക പോവുക തമ്പ്രാ 
ഞങ്ങളും മാനികളാണെ
ഈവഴിവന്നീടണ്ട കള്ളതമ്പ്രാ.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ