നമ്മൾ ഭൂപടത്തിലെ രണ്ടു ഭൂഖണ്ഡങ്ങളുടെ ചേരാത്ത അരികുകൾ പോലെ ദൂരത്തായിരുന്നു.
ചിത്രം വരക്കുമ്പോൾ പെൻസിലിന്റെ അഗ്രം കടലാസിൽ ഉരസുംപോലെ മാത്രം നീ എന്നെ നോക്കി.
നമ്മൾ തുടർച്ചയായി സമാന്തരമായി ഓടിക്കൊണ്ടേയിരുന്ന രണ്ടു ചക്രങ്ങൾ മാത്രമായിരുന്നു.
ചിലപ്പോൾ കോമ്പസിന്റെ രണ്ടു കാലുകൾ പോലെ അകലുകയും അടുക്കുകയും ചെയ്തു.
ചേർന്നു നടക്കുമ്പോൾ കരങ്ങൾ പരസ്പരം തൊടാതെ ശ്രദ്ധിച്ചുവെങ്കിലും നെഞ്ചിടിപ്പുകൂടി കൂടി വന്നു.
കാറ്റ് ഉള്ളിലേക്കു കടക്കാത്തത്ര ചേർന്നതായിരുന്നു നമ്മുടെ മനസ്സുകൾ.
വിടപറയുമ്പോൾ ഒരു തവണയെങ്കിലും തിരിഞ്ഞൊന്നു നോക്കാതിരിക്കാനായിട്ടില്ല എനിക്കിതുവരെ.
ഓരോ മഴയിലും നീ എന്നിലേക്ക് വന്നും പോയിയുമിരുന്നു.