മഴയുടെ വരവിനായി കാതോർത്തിരിക്കവേ
മഴയിതാ പെയ്തിടുന്നു .
മഴ നിർത്താതെ പെയ്തിടുന്നു.
മഴയിൽ കുതിർന്നോരാ ചെറുകിളിക്കൂട്ടങ്ങൾ
ചിറകടിച്ചോടിടുന്നു.
വാനിൽ ചിറകിട്ടടിച്ചിടുന്നു.
ഭാവപ്പകർച്ചകൾ കാട്ടുന്ന മേഘങ്ങൾ -
കൂരിരുട്ടയിടുന്നു.
മഴ പേമാരിയായ് ചൊരിഞ്ഞു.
മഴവില്ലു കണ്ടില്ല മാനവും കണ്ടില്ല -
താണ്ഡവമാടിടുന്നു.
മഴ രോഷാഗ്നിയായിടുന്നു.
മരം വയ്ക്കുന്നതും നീ വെട്ടുന്നതും നീ -
പ്രതികളാരായിടുന്നു.
മഴ പ്രതികാരദാഹമാടി.
രോഷഭാവങ്ങളിൽ ആറാടിനിൽക്കുന്ന -
രാക്ഷസിയായിടുന്നു.
മഴ രോക്ഷമായി പെയ്തിടുന്നു.
രാവുപകലുകൾ തോരാതെ പെയ്ത നീ
പ്രളയമായി മാറിടുന്നു.
പ്രാണനെടു ത്തിടുന്നു.