മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

പൈന്മരക്കാട്ടിലെ-
യംബരചുംബിയായ്,
കായ്ഗർഭമണിയാത്ത
ദേവദാരുക്കളേ;

കുന്തിരിക്കത്തിന്റെ
സുഗന്ധരേണുക്കളെ,
കാറ്റിൽപ്പരത്തുന്ന
പുണ്യ വനങ്ങളേ; 

നിങ്ങൾതൻ ശീതള
ഛായയിലെത്രയോ,
വേദാന്തസാരം
വിരിഞ്ഞുവീ ഭൂമിയിൽ?

ഹൈമകാരണ്യത്തിലെ
കാറ്റിന്റെയോങ്കാര
ശബ്ദത്തിൽ, കായ്ഫല-
ദു:ഖം മറന്നുനീ; 

ശാശ്വതശാന്തി വിടർത്തുന്ന
പുണ്യസ്ഥലികളായ്,
എന്നും മനസ്സിനെ
കുളിരണിയിക്കണേ! 

കന്മദമൊഴുകുന്ന
ശിലതന്റെ വിള്ളലിൽ
അമൃതസഞ്ജീവനി-
യെന്നും വളർത്തണേ! .

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ