(T V Sreedevi )
നഷ്ടസ്വപ്‌നങ്ങൾ തൻ
വാതായനം തുറ-
ന്നെത്തിനോക്കീ,
ഞാനെന്നോർമ്മകളിൽ.
അവിടെ നീ മിഴിവോടെ
ചിരിതൂകി നിൽക്ക-
യാണൊരു വെണ്ണിലാവിൻ
പ്രഭയുമായി.
ഒന്നാവുമൊരുനാളി
ലെന്നു നിനച്ചു നാം,
ഒരുപാടു സ്വപ്‌നങ്ങൾ
നെയ്തു കൂട്ടി.
ഒടുവിൽ നീയെത്തുമ്പോൾ
മുടിയിലണിയിക്കാൻ,
വനമുല്ല മാല ഞാൻ
കോർത്തു വച്ചു.
ചെവിയിൽ മൂളാനായി
പ്രണയഗാനങ്ങളാൽ,
ഒരു രാഗമാലിക
യൊരുക്കി വച്ചൂ!
സ്വച്ഛമായിളവേൽക്കുവാൻ
മാത്രമൊരു മോഹ-
മുഗ്ദ്ധ വൃന്ദാവന-
മൊരുക്കി വച്ചു
നിനക്കണിയാനായി,
പൂപോൽ മൃദുലമാ-
മൊരു പട്ടുചേലയും
നെയ്തു വച്ചു.
നെറ്റിയിലണിയുവാ-
നൊരു ചെപ്പിനുള്ളിൽ
ഞാൻ,മംഗല്യസിന്ദൂരം
നിറച്ചു വച്ചു.
കരിനീല മിഴികളി
ലെഴുതുവാനായി
ഞാനഞ്ജനം ചാലി-
ച്ചൊരുക്കി വച്ചൂ.
കവിളിലണിയുവാൻ
സന്ധ്യാകിരണങ്ങൾ തൻ,
കുങ്കുമ ലേപം
കടമെടുത്തു.
അധരം ചുവപ്പിക്കാന-
തിലോലമായുള്ള
തളിർവെറ്റില നൂറു
ചേർത്തു വച്ചൂ.
മൃദുല മനോഹര
പാണിയുഗ്മങ്ങളി-
ലണിയുവാൻ
മൈലാഞ്ചി കരുതി വച്ചു!
സ്വർണ്ണ ഹാരങ്ങളും
കാഞ്ചന കാഞ്ചിയും,
മണിനൂപുരങ്ങളും
കാത്തു വച്ചൂ.
ഒരു നാളിലൊന്നാകു-
മെന്നു പ്രതീക്ഷിച്ചു,
നിമിഷങ്ങളെണ്ണി
ഞാൻ കാത്തിരിക്കാം.
ഇനി നീ വരൂയെൻ
പ്രിയസഖീ ജീവനിൽ,
നവ മുകുളങ്ങൾ
വിരിയിക്കുവാൻ!
വാതായനം തുറ-
ന്നെത്തിനോക്കീ,
ഞാനെന്നോർമ്മകളിൽ.
അവിടെ നീ മിഴിവോടെ
ചിരിതൂകി നിൽക്ക-
യാണൊരു വെണ്ണിലാവിൻ
പ്രഭയുമായി.
ഒന്നാവുമൊരുനാളി
ലെന്നു നിനച്ചു നാം,
ഒരുപാടു സ്വപ്‌നങ്ങൾ
നെയ്തു കൂട്ടി.
ഒടുവിൽ നീയെത്തുമ്പോൾ
മുടിയിലണിയിക്കാൻ,
വനമുല്ല മാല ഞാൻ
കോർത്തു വച്ചു.
ചെവിയിൽ മൂളാനായി
പ്രണയഗാനങ്ങളാൽ,
ഒരു രാഗമാലിക
യൊരുക്കി വച്ചൂ!
സ്വച്ഛമായിളവേൽക്കുവാൻ
മാത്രമൊരു മോഹ-
മുഗ്ദ്ധ വൃന്ദാവന-
മൊരുക്കി വച്ചു
നിനക്കണിയാനായി,
പൂപോൽ മൃദുലമാ-
മൊരു പട്ടുചേലയും
നെയ്തു വച്ചു.
നെറ്റിയിലണിയുവാ-
നൊരു ചെപ്പിനുള്ളിൽ
ഞാൻ,മംഗല്യസിന്ദൂരം
നിറച്ചു വച്ചു.
കരിനീല മിഴികളി
ലെഴുതുവാനായി
ഞാനഞ്ജനം ചാലി-
ച്ചൊരുക്കി വച്ചൂ.
കവിളിലണിയുവാൻ
സന്ധ്യാകിരണങ്ങൾ തൻ,
കുങ്കുമ ലേപം
കടമെടുത്തു.
അധരം ചുവപ്പിക്കാന-
തിലോലമായുള്ള
തളിർവെറ്റില നൂറു
ചേർത്തു വച്ചൂ.
മൃദുല മനോഹര
പാണിയുഗ്മങ്ങളി-
ലണിയുവാൻ
മൈലാഞ്ചി കരുതി വച്ചു!
സ്വർണ്ണ ഹാരങ്ങളും
കാഞ്ചന കാഞ്ചിയും,
മണിനൂപുരങ്ങളും
കാത്തു വച്ചൂ.
ഒരു നാളിലൊന്നാകു-
മെന്നു പ്രതീക്ഷിച്ചു,
നിമിഷങ്ങളെണ്ണി
ഞാൻ കാത്തിരിക്കാം.
ഇനി നീ വരൂയെൻ
പ്രിയസഖീ ജീവനിൽ,
നവ മുകുളങ്ങൾ
വിരിയിക്കുവാൻ!