mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(O.F.PAILLY Francis)

പാതിരാമഴ പനിനീർകണങ്ങളായ് ,
പെയ്തിറങ്ങി രാവിൽ.
ഹദയസരോവരം നീരണിഞ്ഞു
നിൻ നിതാന്ത ദുഃഖത്തിൻ നടുവിൽ.
നീർമിഴിയിൽ പൂത്തുവിടർന്നു,
നീലത്താമരദളങ്ങൾ.


കർണ്ണികാരം പൂത്തുവിടർന്നു
നിൻ കന്നിവയൽ വരമ്പിനരികിൽ.
കാതരയാം നിൻ കവിളിണയിൽ,
കതിരൊളികൾ തഴുകി നിന്നു.
മൃദുസ്വരത്താൽ നിന്നധരം മൊഴിഞ്ഞു,
അനശ്വര പ്രണയത്തിൻ ജീവരാഗം.

ആരാധികേ നിന്നാത്മദു:ഖമെന്നിൽ,
അവിരാമമായ്‌ പടർന്നിടുന്നു.
അതിലോലമാം നിന്നന്തരംഗത്തിൽ,
അനുരാഗമോടെ ഞാനണയാം.
കനലെരിയും ഹൃത്തടത്തിൽ ഞാൻ,
തെളിനീരായ് പടർന്നിടാം.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ