mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Neelakantan Mahadevan)

സ്വർഗ്ഗനരകങ്ങളുണ്ടെന്നുചൊല്ലുന്നവർ
സ്വപ്നത്തിലല്ലാതെയിതെല്ലാംകണ്ടതുണ്ടോ
ജീവിതം ഭൂമിയിൽമാത്രമെന്നറിയാത്ത
പാവങ്ങൾ ചിന്തകൻമാരെന്നു നടിക്കുന്നു! 

ഭക്ഷണത്തിന്നാണെങ്കിലും ക്രൂരജന്തുക്ക -
ളിക്ഷിതിയിൽ കൊല്ലുന്നിതരജീവികളെ
പുണ്യപാപബോധങ്ങളെല്ലാം വ്യർത്ഥമെന്നു
പ്രകൃതി കാട്ടിത്തരുന്നുണ്ടു നിരന്തരം ! 

ബുദ്ധിയേറെ വികസിച്ച മർത്ത്യസമൂഹ -
മെത്രയോ കാലമായിച്ചൊല്ലുന്നു ,നമുക്കു 
ഭൂവിതിൽ വാസമാനന്ദദായകമാക്കാൻ
ഹിംസ വേണ്ട വേണ്ടതഹിംസതന്നെയല്ലോ! 

പ്രാകൃതചിന്തകൾവച്ചുപുലർത്തുന്നതാം
വിദ്യാസമ്പന്നർതൻ കാലമിതെന്നറിക
ഏതൊരുവനെയും കെണിയിൽപ്പെടുത്തുവാൻ
സൂത്രവിദ്യ മെനയും തന്ത്രശാലികൾ നാം ! 

സ്നേഹവും വിദ്വേഷവും പ്രകൃതിക്കൊന്നു പോൽ
ആകരുതിങ്ങനെ പ്രകൃതിതൻഭാഗമാം
ചിന്താശേഷിയുള്ള മാനവരൊരിക്കലും
മർത്ത്യവംശം നിലനിൽക്കാനാശയുണ്ടെങ്കിൽ !

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ