മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(പൈലി.0.F

ഓർമ്മകൾ ഓടിക്കളിച്ചൊരീ തീരത്ത്,
ഒരുവട്ടംകൂടി ഉണർന്നിരിക്കാം.
ഏതോ നിശ്ശബ്ദയാമത്തിലുണരുന്ന,
ഇളംതെന്നലേറ്റൊന്ന് സല്ലപിക്കാം.
പൊന്നരഞ്ഞാണമായൊഴുകുന്ന പുഴയുടെ,
കുളിരേറ്റു മോഹങ്ങൾ പങ്കുവെക്കാം.

സ്വപ്നങ്ങൾ പൂത്ത മലഞ്ചെരുവിൽ
നിൻ മൂകാനുരാഗം നിറഞ്ഞു നിൽപ്പൂ.
നിദ്രതൻ നിഴലിൽ മയങ്ങുന്ന മിഴിയിൽ,
പ്രണയവർണത്താൽ മഷിയെഴുതാം.
അകതാരിലുണരും അനുരാഗധാരയിൽ,
ആത്മദാഹമായ് നീയണയൂ.

കതിരണി വയലിൽ ചെറുകിളികൾ,
കതിരൊളിയേറ്റു സല്ലപിപ്പൂ.
ചെറുമുളം കാടിൻ്റെയീണങ്ങളിൽ,
മതിമറന്നു ഞാൻ നിന്നുപോയി.
പ്രണയാർദ്രമാമെന്നന്തരംഗം നിൻ,
പരിരംഭണത്തിനായ് കാത്തിരിപ്പൂ.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ