മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathish Thottassery)

ഇനിയുമെനിക്ക് നടക്കുവാനുണ്ട്, 
വിണ്ടു കീറിയ നഗ്നപാദങ്ങളിൽ 
കാതങ്ങളേറെ നാൾ താണ്ടിയീ  
ഘോര വനാന്തരങ്ങൾക്കുമപ്പുറം. 

 
ഇനിയുമെനിക്ക് കാണുവാനുണ്ട്, 
മനക്കണ്ണുകൾ തുറന്നു വെച്ചാലും 
തിമിരാന്ധത പാടേ മറയ്ക്കുമീ 
ജീവിത സത്യങ്ങൾക്കുമപ്പുറം. 
 
ഇനിയുമെനിക്ക് കേൾക്കുവാനുണ്ട്, 
വരുതി കെട്ടൊരീ പഴയ കാതുകൾ 
കേൾക്കുവാനായ് നോമ്പു നോറ്റൊരാ 
ഉള്ളുപൊള്ളുന്ന വാർത്തകൾക്കപ്പുറം 
 
ഇനിയുമെനിക്ക് രുചിക്കുവാനുണ്ട്, 
രസമുകുളങ്ങൾ മരിച്ച നാവിനാൽ
ശിഷ്ട ജീവിത വ്യഥകൾ പേറുന്ന 
മുന്തിരിച്ചാറിൻ  കയ്പ്പും മധുരവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ