(Sohan KP)
ഇടതടവെന്യേ മഴ ചാറും
സായന്തനക്കുളിരില്
തെരുവിലെ വാഹനത്തിരക്കില്‍
കണ്ണെറിഞ്ഞ്
ഒരു മേശയ്ക്കിരുവശവും
സൗഹ്യദങ്ങള്‍ പങ്കിടുന്നവരുടെ
മുന്നില്‍ പതഞ്ഞു പൊങ്ങും
ഉന്മേഷമായ്
അലിഞ്ഞമരും ക്ഷീണവുമായ്
ചായക്കപ്പുകളെത്തുന്നു.
ഉയര്‍ന്നു പൊങ്ങും ആവിയ്ക്കൊപ്പം
ഒരു പിടിയോര്‍മ്മകള്‍
മൗനത്തിലാഴ്ന്നു പോകും ചിന്തകള്‍
മങ്ങി വിളറിയ മാനത്തിന് കീഴിലെ
വിരസമാം മഴപ്പകലില്‍ ചിതറുന്ന
സുന്ദരസ്വപ്നങ്ങള്‍.