കുറുകിക്കുറുകി
പിന്നെയും കുറുകുന്ന
കടലുകളാണ് ഓരോ കുഞ്ഞും...
എത്ര ഞരമ്പുകളിൽ അലയടിച്ചാണ്
അവരൊന്ന്
പുറത്തെക്ക് വരുന്നതെന്നറിയാമോ?
കരയ്ക്കടുപ്പിക്കാതെ,
ജീവിതം മുഴുവൻ
നമുക്കു ചുറ്റും
പിന്നെയുമവർ ഓളംവെട്ടും
ആ വേലിയേറ്റങ്ങളിൽ നമ്മളുയർന്നു പൊങ്ങും
വേലിയിറക്കങ്ങളിൽ മുങ്ങിത്താഴും..!
ഓരോ കുഞ്ഞും ഒരു കടലാണ്.
ഒരു ഗർഭപാത്രത്തിൽ
ഒരു ക്ലാസ് മുറിയിൽ
ഒക്കെ
പിന്നെ, അവരെങ്ങിനെ ഒതുങ്ങാനാണ്?!!!