മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പ്രാർത്ഥിക്കാം ജഗദീശ്വരാ നിൻമുമ്പിൽ,
ഈ ഭൂമിയിൽ ജന്മം നൽകിയതിനും... 

നല്ലതാം പൂക്കൾ നൽകിയനുഗ്രഹി-
ച്ചാനന്ദത്തിൻജീവിതം തന്നതിനും! 

വന്ദിക്കാമാ ദിവ്യചൈതന്യത്തെയും,
കുമ്പിടാമാ തിരുപടികളിലും. 

സ്നേഹം പങ്കിട്ടുനൽകിയാപ്പൂക്കളെ,
വാത്സല്യത്തോടെ വളർത്താം നമുക്കും. 

നമ്മുടെ മാതാപിതാക്കൾ പകർന്നു-
നൽകിയൊരറിവുകളെയൊക്കെയും... 

ചൊല്ലിക്കൊടുത്തിട്ടായിളം മനസ്സിൽ,
നന്മതൻ വിത്തുകൾ മുളപ്പിച്ചിടാം. 

പ്രാർത്ഥിക്കാം നമുക്കിന്നാമരങ്ങളും 
നന്നായ് വളർന്നു വലുതായിട്ടതിൽ... 

വർണപുഷ്പങ്ങൾ വിടർന്നു സുഗന്ധം 
പൂശട്ടെയീ വഴിത്താരയിലെന്നും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ