മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കണ്ടു ഞാനും കിനാവ്
സ്നേഹം കൊതിക്കും കിനാവ്
അതിൽ നിന്റെ മുഖം തെളിവായ് നിൽക്കും
മധുരം കനിയും കിനാവ് 
നിൻ പുഞ്ചിരി തൂകും ചുണ്ടിൽ മുത്തി
ഉണർത്തും കിനാവ്

അതിൽ നിറയെ പ്രണയം വിരിക്കും കിനാവ്

ആ കിനാവിൽ നീയും ഞാനും നമ്മുടെ

സുഖമുള്ള സ്വപ്നങ്ങളും കോർത്തു കെട്ടി

ഒരു സ്വർണ്ണ പൂന്തോട്ടം തീർക്കാം

ആ പൂന്തോട്ടത്തിൽ വണ്ടായ് നീയും

തേനായ് ഞാനും കൂട്ടിരിയ്ക്കാം

നമ്മുടെ സ്വപ്നങ്ങൾ കോർത്ത് പാറി കളിക്കും

ശലഭങ്ങളുടെ കൂടെ ഉല്ലസിക്കാം

ആ ഉല്ലാസം തിരകളായ് കടലിൽ പതിക്കുമ്പോൾ

നീ തിരയും ഞാൻ തീരവും ആകാം

അങ്ങിനെ നിറമുള്ള കിനാവുകൾ നൈതു

നമ്മുക്ക് തിരമാലകളിൽ ഒഴുകി നടക്കാം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ