മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വാക്കുകൾ വറ്റിപ്പോയ നിളയാണിന്നെൻ്റെ മാനസ്സം.
മൗന വല്മീകങ്ങളിൽ ഞാനോ കുടിയിരിക്കുമ്പോൾ,
ചില്ലതേടിപ്പറക്കുന്ന പക്ഷിയാകുന്നു നീ.

ഞാനോ ചൈത്രസാന്ധ്യയിൽ പകുതിയിൽപ്പതറി ബാക്കിയായൊരു നേർത്ത രാഗം!
നീയോ പ്രണയത്താൽപ്പറക്കുന്ന മീവൽപക്ഷി.
നീയാം പൗർണമിയിൽത്തളിർക്കുന്ന ഒറ്റമരചില്ലകളാണെൻ്റെയുള്ളിൽ.
ഓർമ്മകളുടെ നേർത്ത തുരുത്തിൽ
കൂട്ടം തെറ്റിപ്പറക്കുന്നിതാ യെൻ്റെ പ്രണയത്തിൻ്റെ പക്ഷികൾ!
നിനക്കായൊരു കൂടൊരുക്കുന്നു,
ഇടറിയ താളത്തിലൊരു നേർത്ത വിങ്ങലായതിനെയൊരു കാറ്റു ചേർത്തുനിർത്തുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ