മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മണ്ണിൻ മനസ്സറിവുള്ളോരാണേ,
മണ്ണോളം താഴാൻ മനസ്സിവർക്കുണ്ടേ. 

മണ്ണിൻ ഗന്ധമൊന്നേൽക്കാതെ,
കാണില്ലൊരുതുള്ളി വെള്ളം പോലും!  

വെയിലേറ്റ് വിയർപ്പെത്ര കിനിഞ്ഞാലും
മണ്ണിനെയൂട്ടാതെ മടങ്ങുകില്ലീക്കൂട്ടർ.

വിതച്ചതിൻ പാതിയും കരിഞ്ഞാലും
പരിഭവം മണ്ണിനോടോതുകില്ല.

മഴയേറ്റ് കതിരുകൾ വിറച്ചാലും
മടിയോടെ മറയാത്തോരിവരാണേ. 

അന്നം വിളമ്പുവോർ ദൈവമല്ലോ,
മണ്ണിനെ പോറ്റുവോർ പുണ്യരല്ലോ. 

ഊട്ടുവാൻ കാലം കഴിക്കും കൂട്ടരെ,
കാക്കുവാൻ ബാധ്യസ്ഥരല്ലോ നമ്മൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ